Friday, June 5, 2009

ഏകാന്തത


ഏതോ ദുസ്വപ്നതിന്റെ
വേരുകള്‍ തേടിയെത്തിയ തുരുത്തില്‍ .
തിരിഞ്ഞോടാന്‍ കെല്‍പ്പില്ലാതെ
തളര്‍ന്നു വീണപ്പോള്‍...
ഒരു തലോടലായ്‌

"ഏകാന്തത "

പ്രഭാതത്തില്‍ ജാലകവാതിലില്‍
പാട്ടുപാടി വിളിച്ചതും
മധ്യനതിന്റെ ചില്ലുവെയിലില്‍
കണ്ണില്‍ തറച്ചതും
സന്ധ്യയുടെ ശോണിമയില്‍
കരിനിഴലായ് കൂടെ നടന്നതും
പാതിരാവില്‍ കഥ പറഞ്ഞുറക്കുന്നതും

"ഏകാന്തത"

പരിഭവങ്ങള്‍ പെയ്ത് ഒഴുക്കുമ്പോള്‍.....
ഓര്‍ക്കുക..........

കേട്ട് മടുത്തിട്ടല്ല ഞാനീ ചെവി അറുത്തത്..
കണ്ടു മടുത്തിട്ടല്ല ഞാനീ കണ്ണ് ചുഴ്നെടുത്തത്..
ഹൃദയം പറഞ്ഞിട്ടല്ല ഞാനീ
ഏകാന്തതയെ പ്രണയിച്ചതും
പിന്നേ സ്വയം വരിച്ചതും

1 comment:

  1. ഏകാന്തത പലപ്പോഴും അസഹനീയം തന്നെ...
    കവിത നന്നായി

    ReplyDelete