Thursday, November 26, 2009

അമ്മ


മഴയുള്ളൊരു ഇടവരാവില്‍അമ്മയുടെ പേറ്റുനോവിന്‍പങ്കു പറ്റി പൊട്ടികരഞ്ഞാണ്ഞാനാദ്യം കരയാന്‍ പഠിച്ചത്.,

ചോരവായില്‍ ചുടെഴുംപാല്‍നുരകള്‍ രുചികൂട്ടുതീര്‍ത്ത പ്പോഴാണ്ഞാനാദ്യം വിശപ്പ്‌ മറന്നത്,

നെഞ്ചിലെ ചൂടും മനസ്സിന്‍റെനീറ്റലും വീറോടെ പകര്‍ന്നമ്മചേര്‍ത്തണച്ചപ്പോഴാണ്ഞാനാദ്യം ചിരിക്കാന്‍ പഠിച്ചത്,

എന്റെ ഭ്രാന്തന്‍ ചിന്തകള്‍വള്ളി ചൂരലിനാലമ്മപൊട്ടിച്ചു പഴുപ്പിച്ചപ്പോഴാണ്ഞാനാദ്യം പിണങ്ങാന്‍ പഠിച്ചത്,

കൌമാരരഹസ്യങ്ങള്‍ ഞാനാമനസില്‍ വിതറിയപ്പോള്‍പൊട്ടിചിരിച്ചമ്മ കവിളില്‍നുള്ളിയപ്പോഴാണ് ഞാനാദ്യംനാണിക്കാന്‍ പഠിച്ചത്,

ഇനി നമ്മുക്കച്ചനില്ലെന്നമ്മചിരിയോടെ ചൊല്ലിഅമ്പരപ്പിച്ചപ്പോഴാണ്ഞാനാദ്യം ജീവിക്കാന്‍ പഠിച്ചത്,

എന്റെ നോവുകള്‍ കാണാ-നാവാതമ്മ നെഞ്ജുപൊട്ടികരഞ്ഞപ്പോഴാണ്ഞാനാദ്യം ദൈവത്തെ കണ്ടത്,
.ഉച്ചചൂടില്‍ ഉരുകും ദേഹിയുംഅമ്മ തന്‍ വ്യഥ തളര്‍ത്തിയമനവുമായീ ആശുപത്രിചുവരുകള്‍ക്കുള്ളില്‍ആ മിഴിയൊന്നു തുറക്കാന്‍നോമ്പ് നോറ്റപ്പോഴാണ്ഞാനാദ്യം സ്നേഹത്തിന്‍ആഴം അറിഞ്ഞത്,
.എന്നെ പേറിയ ഭാരമോ നിന്‍ഗര്‍ഭപാത്രം വിണ്ടതിന്‍കാരണം എന്ന ചോദ്യത്തിനുഉത്തരമായി കിട്ടിയ കണീര്പുരണ്ട ചിരിമണികളാണ്ആദ്യമായീ എന്നെ തോല്‍പ്പിച്ചത്

Thursday, November 19, 2009

ഭ്രാന്തി


ഹൃത്തില്‍ നാമ്പിട്ട
വാക്കിന്‍റെ മുള നുള്ളി
കളഞ്ഞപ്പോള്‍ ,
ആരുമറിയാതെ
നാവില്‍ മുളച്ച
വാക്കിന്‍റെ വിത്ത്
ഉമിനീര് കുടിച്ചു
വലുതായീ.

വലുതായ വാക്ക്
വാ പിളര്‍ന്നപ്പോള്‍
കേള്‍ക്കാതെ
ചെവി ഓടിപോയീ.

പറയാന്‍ വെമ്പിയ
വാക്കുകള്‍ ചെവിയെ
തേടി മനം മടുത്തു
ഉത്തരത്തില്‍ ഒറ്റതുണി-
യില്‍ കെട്ടിതൂങ്ങി.

വാക്കിന്‍റെ ചോര
പുരണ്ട വെള്ളത്തില്‍
കൈകഴുകി ചെവി
പറഞ്ഞു..."ഭ്രാന്തി


കടലാസ് കൂനയ്ക്കുള്ളില്‍ നിറം കെട്ട്,
മുനയോടിഞ്ഞു, മഷി വറ്റി,
പ്രൗഢി പോയ പഴയ തൂലിക.
പ്രണയം പൊതിഞ്ഞ അക്ഷരങ്ങള്‍
കൂട്ടിനില്ലാതെ.........
കണീരില്‍ ചാലിച്ച മഷികൂട്ടു
ചാരത്തില്ലാതെ..........
അനാഥയായീ ,കണീരുമായീ,
ചിന്തകളെ തേടി മടുത്ത പഴയൊരു
തൂലിക.
നെഞ്ഞോട് ചേര്‍ത്തു നിര്‍ത്താന്‍,
മാരിവില്ലിന്‍ നിറങള്‍ ചാര്‍ത്താന്‍,
സ്വപന്ങള്‍ ചാലിച്ച മഷി നിറയ്ക്കാന്‍,
ഹൃത്തിലെ കനലെടുത്തു തിരി തെളിക്കാന്‍.
തിരിയിട്ട അഗ്നി കെടാതെ നോക്കാന്‍.
ചിന്തകള്‍ കൂട്ടിനെത്തുന്ന കാലം
നോമ്പ് നോല്‍ക്കുന്നൊരു പഴയ തൂലിക.
എന്‍റെ മാത്രം തൂലിക

കവിതേ?


ഇപൂവാടിയില്‍ വീശും തളിരിളം കാറ്റിലോ?
പാറി പറോന്നോര ശലഭത്തിന്‍ ചിറകിലോ?
ചമ്പകപൂവിന്‍ മത്തെഴും സുഗന്ധത്തിലോ?
പിച്ചക തയ്യിലെ ആദ്യത്തെ മൊട്ടിലോ
എവിടെ നീയെന്‍ കവിതേ?
പിണക്കമോ മല്‍സഖി?

വിടചൊല്ലും പകലിന്റെ വിരഹാര്‍ദ്രമാം മൌനത്തിലോ?
കുംകുമം ചോരിയും സന്ധ്യ തന്‍ കരളിലോ?
പാലൊളി ചൊരിയും പൊന്‍ചന്ദ്രിക തന്‍ മിഴിയിലോ?
വെള്ളികണ്ണ് ചെമ്മേ ചിമ്മും നക്ഷത്രകുഞ്ഞിലോ
എവിടെ നീയെന്‍ കവിതേ?
പിണക്കമോ മല്‍സഖി ?

വിധി ഉടച്ചോരി മനസിന്‍ കോണിലോ?
ചിതറും ചിന്ത തന്‍ വക്രിച്ച ചിരിയിലോ?
മുറിവേറ്റ ഹൃത്തിലുതിര്‍ന്ന നിണത്തിലോ
അതില്‍ പടരും വിഷാദത്തിന്‍ ചിരിയിലോ?
എവിടെ നീയെന്‍ കവിതേ ?
പിണക്കമോ മല്‍സഖി ?

മതില്‍ കെട്ടി മറച്ച മനസിന്‍റെ
ഭ്രാന്തന്‍ചിന്ത തന്‍ ഉത്തരമോനീ?
പലവട്ടം മരിച്ച കനവിന്‍റെ
ചുടലയിലെ അസ്ഥികള്‍
പെറുക്കിയെന്‍ സ്വപ്നങ്ങള്‍ക്ക്
പുനര്ജീവനെകിയവന്‍.
സര്‍വം തമസ്സില്‍ ആഴും നേരം
എന്‍ നിദ്ര കള്ളനെ പോല്‍
കവര്‍നെന്നെയടിമയാക്കിയവന്‍ .
ചിറകുള്ള മേഘത്തിലേറി വന്നെ-
ന്റെ ദ്രവിച്ച ഓര്‍മകളുടെ മേല്‍
സുഗന്ധതൈലം പൂശിയവന്‍.
മനസിന്‍റെ കാണാചരട് അറുത്തെന്‍
ആഴമേറിയ മൌനത്തിന്‍
അര്‍ത്ഥങള്‍ ചൊല്ലി തന്നവന്‍....
എന്റെ സ്വപ്നങ്ങളെ പ്രണയത്തി-
ന്‍റെ അതിരിലിട്ടു വ്യഭിച്ചരിക്കും
മുന്നെ ലോകമേ പറയൂ..
അവനെനിക്കാരാണല്ലാത്തത്?
ഞൊടിനേരം കൊണ്ട് ജന്മങ്ങ
ളുടെ വാല്‍സല്യം പകര്‍ന്നവന്‍,
എന്നോ കേട്ട് മറന്ന ഉറക്കു
പാട്ടിന്‍ ഈണം ഇട്ടവന്‍,
ആരും പകരാത്ത അനുരക്തി
കൊണ്ടെന്റെ ഉള്ളം നിറച്ചവന്‍,
പൂര്‍വജന്മത്തിന്‍ എഴുതാതാളു-
കളില്‍ കവിതകോറി വരച്ചവന്‍.
There was an error in this gadget