Tuesday, January 12, 2010

കണ്ണീര്


കവിളില്‍ നിന്നുതിര്‍ന്ന
നനവിന്‍റെ രേഖകള്‍
മാംസവും മനസ്സും
പൊള്ളിച്ചു
ചുണ്ടിലൂടോഴുകി
ആര്‍ത്തിയോടെ
നാവിലേക്ക്.
രുചിച്ചത് ഉപ്പല്ല.
രക്തം..കൊഴുത്ത രക്തം.
കണ്ണില്‍ ആണോ
ചോരയുടെ ഉറവ?
കണ്ണില്‍ നിന്നുതിരുന്നത്
ചോരയാണെന്നാലും
വെറും ജലത്തിന്‍ വില
പോലും തരാത്ത ഭൂവില്‍
കണ്ണീരില്ലാത്തവളായീ
ജീവിക്കാന്‍ എന്‍റെ
കണ്ണുകള്‍ ചൂഴ്ന്നെടുക്കൂ,
ഞാനൊന്നു കരയാതെ ഉറങ്ങട്ടെ .
മനസ്സാണോ വേദനയുടെ
മാതാവ് ?
എങ്കില്‍ ഇനിയൊന്നു
ജീവിയ്ക്കാന്‍ എന്‍റെ
മനസ്സോന്നു പിഴുതു തരൂ
ഞാന്‍ ഹൃദയം
തുറന്നൊന്ന് ചിരിക്കട്ടെ.

2 comments:

  1. "എങ്കില്‍ ഇനിയൊന്നു
    ജീവിയ്ക്കാന്‍ എന്‍റെ
    മനസ്സോന്നു പിഴുതു തരൂ
    ഞാന്‍ ഹൃദയം
    തുറന്നൊന്ന് ചിരിക്കട്ടെ."

    നന്നായിട്ടുണ്ട് ഇഷ്ടായിട്ടോ
    ചിരിക്കാം ഒരുപാട് ,...
    കാരണം ,..
    അനുഗ്രഹിക്കപ്പെട്ട ആ മനസ്സിന്
    ഇനിയുമേറെ ...പറയാനുണ്ടാകും
    ശരിക്കും ഞാന്‍ ഇഷ്ട്ടപ്പെടുന്നു നിന്‍റെ എല്ലാ രചനയും
    കാരണം നിന്നില്‍ പ്രതിഭയുണ്ട്
    ആ പ്രതിഭ നിന്നക്കെന്നും ചാരുതയെകും


    തുടരുക ആശംസകളോടെ
    അനില്‍ കുരിയാത്തി

    ReplyDelete