Wednesday, March 13, 2013

OMG



അവനെന്നെ 
തള്ളി പറഞ്ഞു 
ഒന്ന്,
രണ്ട്,
മൂന്ന്,

"മൂന്ന് തവണ"

അവരെന്നെ 
ചമ്മിട്ടി കൊണ്ടടിച്ചു,
കുരിശില്‍ തറച്ചു,
കയ്പ്പുനീര്‍ തന്നു,
ഒന്നേയൊന്ന്,
ഒരൊറ്റ തവണ 


പല വലുപ്പത്തില്‍,
പല നിറത്തില്‍,
പല സ്ഥലങ്ങളില്‍,
നിങ്ങളെന്നെ
പിന്നെയും പിന്നെയും 
കുരിശില്‍തറയ്ക്കുന്നു,

വിലയോരല്‍പ്പം 
കൂടുതലല്ലോയെന്നു  
വേറെ ക്രൂശിതരൂപം  
നോക്കാമെന്ന് 
മൂവായിരം തവണ...

1 comment:

  1. മാന്ദ്യകാലത്ത് പിന്നെ വില നോക്കേണ്ടേ?

    ReplyDelete